മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ കൂവ ഉന്നതി സന്ദർശിച്ചു
കോളയാട് :
ഭൂമിയിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഭീഷണിയിലായ കോളയാട് കൂവ ഉന്നതിയിലെ വീടുകൾ മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഉന്നതിയിലെ കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി കെ സനോജ് എംഎൽഎ ജില്ലാ കലക്ടർക്ക് കത്ത് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലാ ജിയോളജിസ്റ്റ് ജഗദീശൻ സ്ഥലം സന്ദർശിച്ചത്. കോളയാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റിജി, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മട്ടന്നൂർ മണ്ഡലത്തിലെ കോളയാട് പഞ്ചായത്തിലെ നാലാം വാർഡ് വേക്കളം വില്ലേജിലെ കൂവയിൽ ഉന്നതിയിൽ കനത്ത മഴയെ തുടർന്ന് ഭൂമിയിൽ വൻ വിള്ളൽ രൂപപ്പെട്ടിരുന്നു. കൂവയിലെ അഞ്ചു കുടുംബങ്ങളിൽ നിന്ന് ഇരുപതോളം പേരെ മുൻകരുതലിന്‍റെ ഭാഗമായി വായന്നൂർ എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രകൃതി ദുരന്തസാധ്യതയുള്ള കുന്നിൻ ചെരുവിൽ ആണ് കൂവയിൽ പ്രദേശം. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിനാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
Comments
Post a Comment