അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രാജേഷിൻ്റെ ധീരതയെ പ്രശംസിച്ച് ഹൈക്കോടതി



കണ്ണൂർ: മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ കണ്ണൂർ ചെറുപുഴ മിന്തുള്ളി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ജീവൻ രക്ഷാപ്രവർത്തകൻരാജേഷിൻ്റെ ധീരതയെ പ്രശംസിച്ച് ഹൈക്കോടതി. രാജേഷിന്റെ ധീരതയ്ക്ക് സല്യൂട്ട് ഹൈക്കോടതി നൽകിയാണ് പ്രശംസിച്ചത്. രാജേഷ് യഥാര്‍ത്ഥ ഹീറോയാണ്. അദ്ദേഹത്തിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതുമാണ്. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച രാജേഷ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് രാജേഷിന്റെ ധീരതയെ പ്രശംസിച്ചത്. സര്‍ക്കാര്‍ രാജേഷിന്റെ കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം