സേവാ പുരസ്കാരം ഡോ: ഡി കൃഷ്ണനാഥ പൈക്ക് സമ്മാനിക്കും
കണ്ണൂർ:
തെക്കൻ മണൽ ദേശസേവാ സംഘം വായനശാല ആൻഡ് ഗ്രന്ഥാലയം സാമൂഹ്യ സേവനമേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്നവർക്കായി നൽകി വരുന്ന "സേവാപുരസ്കാരം " ഇത്തവണമലബാർ കാൻസർ കെയർ സൊസൊസൈറ്റി സ്ഥാപകനായ ഡോ. ഡി കൃഷ്ണനാഥപൈ ക്ക് നൽകാൻ തീരുമാനിച്ചതായി ദേശസേവാ സംഘം വായനശാല ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്ത് 15 ന് കാലത്ത് 11-30 ന് വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് 10001 രൂപയുംശില്പവുമടങ്ങുന്ന പുരസ്കാരം മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർകൈമാറും. വാർത്താ സമ്മേളനത്തിൽ വായനശാല സി സിക്രട്ടറി മുകേഷ് പി,പ്രസിഡണ്ട് കെ കെ പ്രകാശൻ, ജോ: സിക്രട്ടറി നവീൻ പി പി,വൈ: പ്രസിഡണ്ട് കിഷോർ കുമാർ കെ പി എന്നിവർ പങ്കെടുത്തു.
Comments
Post a Comment