പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരൻ മരിച്ചു




തളിപ്പറമ്പ് :പട്ടുവത്ത് പള്ളി കുളത്തിൽ വീണ് ഒൻപതു വയസുകാരൻ ദാരുണമായി മരിച്ചു. ചൊവ്വാഴ്ച്ച രാത്രി  ഏഴുമണിക്കാണ് അപകടം. 
കല്ലട ത്ത്
പട്ടുവം വളപ്പിൽ അമാനാണ് (9) മരിച്ചത്. കുളി കഴിഞ്ഞ്കാൽ കഴുകുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു അൽപ്പ നേരം ആരും കണ്ടിരുന്നില്ല സംശയം തോന്നി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടുവം കടവ് ഗവ. എൽ പി സ്കുളിൽ മൂന്നാം ക്ളാസ് വിദ്യാത്ഥിയാണ്
അഷ്‌റഫ് - റാഹിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റിഷാൽ , സിനാൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം