ചന്ദ്രൻ കിഴുത്തള്ളി സ്മാരക പുരസ്കാരം ബീന ഗംഗാധരന് സമ്മാനിച്ചു



പെരളശേരി : പുരോഗമന കലാസാഹിത്യസംഘം എടക്കാട് മേഖലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് ചന്ദ്രൻ കിഴുത്തള്ളി  പുരസ്കാരം പെരളശ്ശേരി കീഴറയിലെ ബീന ഗംഗാധരന് നൽകി. കലാസാംസ്കാരിക രംഗത്ത് മികവുപുലർത്തുന്നവർക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഇക്കുറി സംഗീത ലോകത്തെ സമഗ്രസംഭാവനയ്ക്കാണ് നൽകിയത്. നിരവധി കുട്ടികളെ സംഗീത ലോകത്തേക്ക് വളർത്തിയെടുത്ത ബീന ഗംഗാധരൻ 2023 ൽ പെരളശ്ശേരി എകെജി സ്മാരക ഗവ. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സംഗീത അധ്യാപകയായി വിരമിച്ചതിനുശേഷവും സംഗീത ലോകത്ത് നിറഞ്ഞുനിൽക്കുന്നു. കീഴറ സാംസ്കരിക നിലയത്തിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത ചിത്രകാരനും പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മറ്റി അംഗവുമായ വർഗീസ് കളത്തിൽ അവാർഡ് നൽകി. പ്രശസ്ത വിവർത്തകൻ ഷാഫി ചെറുമാവിലായിയെയും വിവിധ മേഖലകളിൽ വിജയം വരിച്ച സി.സി. ആര്യ, എസ്. ആദിന, സി.കെ.ശ്രീതു എന്നിവരെയും ആദരിച്ചു.ആർ.കെ. വിജേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ. നിഷ, സിപിഐഎം ഏറിയ സെക്രട്ടറി എം.കെ.മുരളി, എൽസി സെക്രട്ടറി വി.രാജൻ, മേഖല സെക്രട്ടറി കെ.വി. അജിത്ത് കുമാർ  വി.കെ.ദിവാകരൻ, എൻ.കെ. സന്ദീപ്, സി.എ. പത്മനാഭൻ എന്നിവർ സംസാരിച്ചു. ബീന ഗംഗാധരന്റെ ശിഷ്യരായ ഗായകരുടെ ഗാനാഞ്ജലിയുമുണ്ടായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം