നാടൻ പൂക്കൾ കൊണ്ട് പൂക്കളം തീർത്ത് വ്യത്യസ്തമായിവാക്കേഴ്സ് ക്ലബ്ബ്





കണ്ണൂർ : കണ്ണൂർമുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിലെ കാട്ട് ചെടികളിൽ നിന്നും പൂക്കൾ പറിച്ച്  സ്റ്റേഡിയത്തിൽ പൂക്കളം തീർത്ത്  ജവഹർ സ്റ്റേഡിയം വാക്കേഴ്സ് ക്ലബ്ബ് ശ്രദ്ധേയമായി. പൂക്കളത്തിന് സ്റ്റേഡിയത്തിനകത്തെ കാടുകളിൽ നിന്നും പറിച്ചെടുത്ത പൂക്കൾ  മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് .സാധാരണയായി  മാർക്കറ്റിൽ നിന്നും വാങ്ങിയ പൂക്കൾ ഉപയോഗിച്ചാണ് ഉത്രാടത്തിന് വാക്കേഴ്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ പൂക്കളം തീർക്കുന്നത് . പതിവിന് വിപരീതമായി ഇപ്രാവശ്യം പ്രവർത്തകർ ഉത്രാട ദിനത്തിൽ രാവിലെ ആറു മണിക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേർന്ന് പൂക്കൾ പറിച്ചെടുക്കുകയായിരുന്നു . പ്രസിഡണ്ട്  വി.രവീന്ദ്രൻ , സിക്രട്ടറി. കെ. കെ. പ്രദീപ് ട്രഷറർ രാജഗോപാലൻ പയ്യ നാടൻ , ജോയൻ്റ് സിക്രട്ടറി ജെആർ മോഹൻദാസ് , രക്ഷാധികാരികളായ കെ. രാമദാസ് , ടി വി മാധവൻ,അഡ്വക്കേറ്റ് രത്‌നാകരൻ, അഡ്വക്കേറ്റ് പി. പി. വേണു, പ്രൊഫ. ജഗന്നാഥൻ, സുകു പി.വി , മധുൾ , മനോജ്, ഷാജി കെ.പി, എം പി രമേശൻ  എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം