ആടിവേടൻ സ്കൂളിൽ കടന്നുവന്നത് കുട്ടികൾക്ക് കൗതുകമായി.



മുഴപ്പാല: കർക്കടക മാസത്തിൽ വീടുവീടാന്തരം കയറി ഐശ്വര്യം ചൊരിയുന്ന ആടിവേടൻ സ്കൂളിന്റെ അടുത്തുകൂടെ വാദ്യത്തിന്റെ മൃദുതാളത്തിൻ ചുവടു വച്ച് കടന്നുപോകുമ്പോൾമാമ്പ സെൻട്രൽ എൽപി സ്കൂളിലെ കുട്ടികൾ പ്രധാന അധ്യാപകൻ കെ.പി. മനോജിനോട് സ്കൂളിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ടു. അധ്യാപകൻ ആവശ്യപ്പെട്ട പ്രകാരം ആടിവേടൻ സ്കൂളിലെത്തി. കുട്ടികൾ കൗതുകത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്  ആടി വേടൻ മാമ്പ സെൻട്രൽ എൽ.പി സ്കൂളിൽ എത്തിയത്.കൈതപ്രം മടപ്പുരയിൽ നിന്നുമാണ് നേരെ സ്കൂളിലേക്ക്  വേടൻ സ്കൂളിലക്ക് വന്നത്. പൂർവ്വ വിദ്യാർത്ഥി ഉല്ലാസൻ പണിക്കരുടെ മകൻ രണ്ടാംതരം വിദ്യാർഥിയായ ശിവദ് കൃഷ്ണയാണ് ആടി വേടനായത്.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ മനു പണിക്കരുടെയും അഭിജിത്ത് പണിക്കരുടെയും വാദ്യത്തിന്റെയും ശ്ലോകാലാപനത്തിന്റെയും താളത്തിൽ വേടൻ ചുവടുകൾ വച്ചു.
    അന്യം നിന്നു പോകുന്ന കലാരൂപമായ ആടിവേടൻ സ്കൂളിലെത്തിയത് കാണാൻ സമീപവാസികളും എത്തിച്ചേർന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം