പെൺകുട്ടിയുടെ കുളിമുറി ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തിയ എസ് എഫ് ഐ നേതാവിനെ സകല ചുമതലകളിൽ നിന്നും സി.പി എം നേതൃത്വം പുറത്താക്കി
തളിപ്പറമ്പ് : ശ്രീകണ്ഠാപുരംചുഴലിയിൽ രാത്രി വീടിൻ്റെ കുളിമുറി ഭാഗത്തു ഒളിഞ്ഞ് നിന്ന് ജനലിലിലൂടെ പെൺകുട്ടിയുടെ കുളിമുറി ദൃശ്യം പകർത്തിയ കേസിൽ പ്രതിയായ എസ്.എ ഫ്.ഐ നേതാവിനെ സംഘട നയിൽ നിന്നും സകല ചുമതലകളിൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കി. ചുഴലി തെക്കേമൂലയിലെ നവനീതിനെയാണ് (23) പുറത്താക്കിയ ത്. ഇയാളെ സി.പി.എം തെക്കേ മൂല ബ്രാഞ്ചിൽ നിന്നും ഒഴിവാ ക്കിയിട്ടുണ്ട്. ബാല സംഘം ശ്രീകണ്ഠപുരം ഏരിയ സെക്ര ട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്നുൾപ്പെടെ യുവാവിനെ പുറത്താക്കിയി ട്ടുണ്ട്. പൈസക്കരി ദേവമാതാ കോളേജിൽ എസ്.എഫ്.ഐ ബാനറിൽ വിജയിച്ച യൂണിവേ ഴ്സിറ്റി യൂണിയൻ കൗൺസിലറാണ് നവനീത്.
കഴിഞ്ഞ 20-നാണ് നവനീ തിന്റെ ഭാഗത്ത് നിന്ന് പാർട്ടിക്കും പൊതുസമൂഹ ത്തിനും അംഗീകരിക്കാൻ പറ്റാത്ത തെറ്റായ നടപടി ശ്രദ്ധ യിൽപ്പെട്ടതെന്ന് സി.പി.എം ചുഴലി ലോക്കൽ കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 22ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും നവനീതിനെ ഒഴിവാക്കിയിട്ടു ണ്ട്. സ്ത്രീകളുടെ ആത്മാഭിമാ നത്തിനും അന്തസിനുംവേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ്
സി.പി.എം എന്നും സ്ത്രീക ളുടെ സ്വകാര്യതയിലേക്ക് കട ന്നുകയറുന്ന ഒരു നടപടി യെയും അംഗീകരിക്കില്ലെന്നും ലോക്കൽ കമ്മിറ്റി നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ആഭ്യന്തരമ ന്ത്രിക്ക് പെൺകുട്ടി അയച്ച പരാതിയിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നവനീതിന്റെ മൊബൈൽ ഫോൺ ബന്ധുങ്ങൾ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ നാട്ടിലെ പല സ്ത്രീകളുടെയും നഗ്നദൃശ്യമു ണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 20ന് രാത്രി എട്ട് മണിക്കുശേഷം വീട്ടിലെ കുളിമുറിയിൽ കുളിക്കു മ്പോൾ നവനീത് ആരും കാണാതെ ഒളിച്ചുകയറി കുളിമു റിയുടെ വിടവിലൂടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മൊബൈൽ ഫോണിൻ്റെ ഫ്ളാഷ്ലൈറ്റ് കണ്ട് താൻ പേടിച്ച് നിലവിളിച്ചെന്നും ആ ശബ്ദം കേട്ട്
അമ്മയും തൊട്ടടുത്ത് താമസി ക്കുന്ന അപ്പൂപ്പനും അമ്മൂമ്മയും ഓടിവന്ന് നവനീതിനെ തട ഞ്ഞു വെച്ചു. ഇയാളുടെ മൊബൈൽ ഫോൺ പരിശോ ധിച്ചപ്പോൾ കുളി സീൻ പകർത്തിയതായി കണ്ടു. കൂടു തൽ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിനിടയി ലാണ് നാട്ടിലെ പല സ്ത്രീകളു ടെയും നഗ്നദൃശ്യങ്ങൾ ഈ ഫോണിൽ ചിത്രീകരിച്ചതായി കണ്ടത്. അന്ന് രാത്രിയും പിറ്റേ ദിവസവും തനിക്ക് ഉറങ്ങാനോ പഠിക്കാനോ ഭക്ഷണം കഴി സാധിച്ചില്ലെന്നും നാട്ടിലെ പാർട്ടി പ്രവർത്തകർ വീട്ടിൽ വന്ന് ഇത് പുറത്തുപറ യരുതേയെന്നു പറഞ്ഞ് തന്നെ സമ്മർദത്തിലാക്കിയതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് രണ്ട് ദിവസ ങ്ങൾക്കുശേഷമാണ് ശ്രീകണ്ഠ പുരം പോലീസ് സ്റ്റേഷനിലും ധർമ്മശാല സൈബർസെ ല്ലിലും പരാതി നൽകിയതെന്നും ആഭ്യന്തരമന്ത്രിക്ക് അയച്ച പരാതിയിൽ പെൺകുട്ടി വ്യക്ത മാക്കി. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നു പറഞ്ഞ് കേസ് ലഘുകരിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുങ്ങൾ ആഭ്യന്തര മന്ത്രിക്ക് പരാതി കൊടുത്തതോടെ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് കുറ്റാരോപിതനായ യുവാവ് ഒളിവിലാണ്.
എസ് എഫ് ഐ നേതാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിയായത് പാർട്ടി നേതൃത്വത്തിന് നാണക്കേടുണ്ടായിട്ടുണ്ട്.
Comments
Post a Comment