കണ്ണൂർ കോർപ്പറേഷൻ സ്വാതന്ത്ര്യ ദിനാഘോഷം : മേയർ പതാക ഉയർത്തി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഓഫീസിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മേയർ അഡ്വ. പി ഇന്ദിര ദേശീയ പതാക ഉയർത്തി. തുടർന്ന് ഗാന്ധി പ്രതിമ ഹാരാർപ്പണവും സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും നടത്തി. ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റിജിൽ ചന്ദ്രൻ മാക്കുറ്റി, അഡ്വ.ലിഷ ദീപക്, ഷമീമ ടീച്ചർ, റിഷാം താണ, ശ്രീജ മഠത്തിൽ, വി.കെ മുഹമ്മദലി, അഡ്വ.സോന ജയറാം, കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment