കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി, അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച്പണി
ന്യൂഡല്‍ഹി: ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ച് പണി. മുന്‍ കേരള സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. അനില്‍ ആന്റണിയും ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പീയുഷ് ഗോയല്‍ ആണ് ദേശീയ ട്രഷറര്‍. ആതേസമയം കോണ്‍ഗ്രസില്‍ നിന്നെത്തിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി. വസുന്തര രാജെ സിന്ധ്യയും രാം മാധവും ബിജെപി ഉപാധ്യക്ഷ സ്ഥധാനത്തേക്ക് എത്തിയിട്ടുണ്ട്. ബി എല്‍ സന്തോഷിനെ സംഘടന ചുമതല ഉള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തും ഹേമന്ത് ജോഷി യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തും എത്തി.
Comments
Post a Comment