രാജേഷിൻ്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


തിരു:കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാ പിന്തുണയും നിങ്ങൾക്കുണ്ടാവുമെന്ന് കുടുംബത്തോട് അദ്ദേഹം പറഞ്ഞു.
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് അടക്കമുള്ള സംഭവങ്ങളിൽ പരാതികൾ കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജേഷിന്റെ കുടുംബം അനാഥമാകരുതെന്നും നേരത്തെ സംസ്ഥാനം സ്വീകരിച്ച മാതൃകകൾ പിന്തുടരാൻ തയ്യാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു.
രാജേഷിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത തീർക്കാൻ സർക്കാർ ഇടപെടലുണ്ടാകണം. ഭാര്യക്ക് ജോലി നൽകണം. അത് നീട്ടികൊണ്ട് പോകരുത്. ജോലി കുടുംബത്തിന്, താത്കാലികമാണെങ്കിലും വലിയ ആശ്വാസം ആകുമെന്നും പിണറായി വിജയൻ പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടർസഹായം ഉറപ്പാക്കണം. വീട് പണി പൂർത്തിയാക്കാൻ സർക്കാർ സഹായിക്കണം. എന്ത് ചെയ്താലും അധികമാകില്ല. അത്രയും വിലപ്പെട്ട ജീവനാണ് പൊലിഞ്ഞത്. എല്ലാ പിന്തുണയും നിങ്ങൾക്കുണ്ടാകുമെന്ന് പറഞ്ഞ് അദ്ദേഹം മക്കളെ നെഞ്ചോട് ചേർത്ത് പിടിക്കുകയും ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം