ചൊറുക്കളയിൽ കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി



കുറുമാത്തൂര്‍ : തളിപറമ്പ് - ഇരിട്ടി സംസ്ഥാന പാതയിലെ ചൊറുക്കള പെട്രോള്‍പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മരം റോഡിലേക്ക് വീണു രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി.
ഈ സമയം റോഡിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്അഗ്നിശമനസേനയെത്തി മരം മുറിച്ചു നീക്കി.പോലീസ്, റവന്യു-പഞ്ചായത്ത് അധികൃതര്‍, കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവരും സ്ഥലത്തെത്തി.   നാട്ടുകാരുടെ  സഹായത്തോടെമരം മുറിച്ചുനീക്കി രണ്ടുമണിക്കൂറോളം തടസപ്പെട്ട വാഹനഗതാഗതം പുന:സ്ഥാപിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം