ആലക്കോട് മരം മുറിക്കുന്നതിനിടെ തലയിൽ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം



ആലക്കോട്: മരം മുറിക്കുന്നതിനിടെ തടി മരം തലയിൽ വീണ് തൊഴിലാളി മരിച്ചു. ഉദയഗിരി പഞ്ചായത്തിലെ ലഡാക്ക് സ്വദേശി പുതുശ്ശേരി മോഹനനാ(54)ണ് മരിച്ചത്.
മൂന്നാംതോടില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടെ മരം തലയില്‍ വീണാണ് മരിച്ചത്. ഞായറാഴ്ച്ചരാവിലെ 11 മണിക്കായിരുന്നു അപകടം.
സംസ്‌കാരം തിങ്കളാഴ്ച്ച പകൽ 12ന് വീട്ടുവളപ്പില്‍ നടത്തും. ചെമ്മരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: സ്‌നേഹ, സേതു. സഹോദരങ്ങള്‍: കൃഷ്ണന്‍, വിജയന്‍. മൃതദേഹം ആലക്കോട് പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം