ചെരുപ്പിൽ ഒളിപ്പിച്ച് കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരന് ഹാഷിഷ് ഓയിൽ എത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ



കണ്ണൂർ: ചെരുപ്പിൽ ഹാഷിഷ് ഓയിലും സിഗരറ്റും ഒളിപ്പിച്ചുവെച്ച് സെൻട്രൽ ജയിലിലെ തടവുകാരന് കൈമാറാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.  ഏച്ചൂർ മാവിലച്ചാൽ സിബയിലെ എം. സുഹൈലിനെ യാണ് (30) കണ്ണൂർസി.ഐ മഹേഷ് കണ്ട മ്പേത്ത് അറസ്റ്റ് ചെയ്തത്. നേരത്തെ ചക്കരക്കല്ലിൽ എം.ഡി.എം.എ കേസിൽ പ്രതിയായിരുന്നു ഇയാൾ. സെൻട്രൽ ജയിലിലെ റിമാന്റ് തടവുകാരനായ മുഹമ്മദ് (32) സുഹൃത്ത് മുബീൻ (27) എന്നിവർക്കെതിരെയാണ്  കേസെടുത്തത്. മയക്കുമരുന്ന് കേസിലാണ് മുഹമ്മദ് റിമാന്റ്റിൽ കഴിയുന്നത്.
തിങ്കളാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിൽ റിമാൻഡ്  തടവുകാരൻ മുഹമ്മ ദിനെ കാണാൻ സുഹൈൽ ജയിലിൽ എത്തിയത്. തടവുകാരന് കൈമാറാൻ ഇയാൾ ഒരു ജോഡി ചെരിപ്പും കൊണ്ടുവന്നിരുന്നു. സംശയം തോന്നി ജയിൽ വാർഡൻ മാർചെരിപ്പ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇടത് ചെരിപ്പിൻ്റെ ഇടതുഭാഗവും വലതു ചെരിപ്പിന്റെ ഉൾഭാഗവും കീറിയനിലയിൽ കാണപ്പെട്ടത്. അതിനകത്താണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചു വെച്ചത്. വെച്ചത്. ഇതോ
ടൊപ്പം പൊട്ടിയ സിഗരറ്റ് കഷ്ണവുമുണ്ടായിരുന്നു. സുഹൈലിനെ ചോദ്യം ചെയ്‌തപ്പോൾ മുബീനിൽ നിന്നാണ് മയ ക്കുമരുന്ന് വാങ്ങിയതെന്ന് മൊഴി നൽകി. ഇതേത്തു ടർന്നാണ് തടവുകാരനും മുബീനുമെതിരെക്കൂടി പൊലിസ് കേസെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം