ആഡൂർ വായനശാല - അംഗൻവാടി റോഡ് അപകടാവസ്ഥയിൽ, അശാസ്ത്രീയമായ കോൺക്രീറ്റ് പ്രവൃത്തി ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ്


കാടാച്ചിറ : കടമ്പൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ആഡൂർ വായനശാല - അംഗൻവാടി റോഡ് അപകടാവസ്ഥയിലെന്ന് പരാതി. ആഴ്ച്ചകൾക്കു മുൻപ് കോൺക്രീറ്റ് ചെയ്യാൻ ഇവിടെ മെറ്റൽ നിരത്തിയെങ്കിലും  പണി നടന്നില്ല. എന്നാൽ കരിങ്കൽ ചീളുകൾ ചിതറി കിടക്കുന്നതു കാരണം കുത്തനെയുള്ള റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ അപകട ഭീഷണിയിലാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ കരിങ്കൽ ചീളുകൾ തെറിച്ചു വഴി യാത്രക്കാർക്ക് പരുക്കേൽക്കാനും സാദ്ധ്യതയുണ്ട്. അശാസ്ത്രീയമായാണ് റോഡ് പുനർനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ എട്ടു മാസമായി തകർന്നു കിടക്കുന്ന റോഡാണിത് ഇവിടെ 30 സെൻ്റീമീറ്ററോളം കോൺക്രീറ്റ് ചെയ്തു ഉയർത്തിയാൽ ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ കയറ്റത്തിൽ നിന്നു പോകാൻ സാധ്യതയുണ്ട്. ഓവുചാൽ ഇല്ലാത്തതിനാൽ മഴവെളളം കുത്തിയൊലിച്ച് റോഡരികിൽ വൻ ഗർത്തങ്ങൾ രൂപപ്പെടാനും സാദ്ധ്യതയുണ്ട്. നിലവിലെ റോഡിൻ്റെ കയറ്റം കുറച്ച് ടാർ ചെയ്തു ഓവുചാൽ നിർമ്മിക്കുകയും വേണമെന്നും അശാസ്ത്രീയമായ നിർമ്മാണത്തിൽ നിന്നും പഞ്ചായത്ത് അധികൃതർ പിൻമാറണമെന്ന് മുസ്ലിം ലീഗ് ആഡൂർ ശാഖ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം