രക്ഷാപ്രവർത്തനത്തിനിടെമീന്തുള്ളിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ നീന്തൽ പരിശീലകനായി തെരച്ചിൽ ഊർജ്ജിതമാക്കി


.
ചെറുപുഴ:പയ്യന്നൂർ താലൂക്കിലെ പുളിങ്ങോം വില്ലേജില്‍ മീന്തുള്ളി എന്ന സ്ഥലത്ത് മറ്റൊരാളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി ആര്‍ രാജേഷിനായി  (36 )തെ രച്ചിൽ ഊർജ്ജിതമാക്കി.
നീന്തല്‍ പരിശീലകനായ ഇദ്ദേഹം തിരുവനന്തപുരംകല്ലിയൂര്‍ രാജേഷ് ഭവനില്‍ രാജശേഖരന്‍ എന്നയാളുടെ മകനാണ്. ഇന്നലെയുണ്ടായ മഴയില്‍ മീന്തുള്ളി തുരുത്തില്‍ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെ ഇദ്ദേഹം ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. രാജേഷിനായുള്ള തിരച്ചില്‍ ഫയർഫോഴ്സ് തുടരുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം