കുറുപ്പുണ്ടെങ്കിൽ പൊക്കാൻ പൊലിസ് , ഇൻ്റർപോളിൻ്റെ സഹായം തേടി





തിരുവനന്തപുരം: സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന  വാർത്തയിൽ തുടർ നടപടിക്ക് കേരളാ പൊലീസ്. ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും. കത്ത് നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ തീരുമാനമായി. ചാനലുകൾപുറത്ത് വിട്ട വ്യക്തിയെ കുറിച്ചാണ് ഇന്റർപോളിൽ നിന്ന് വിവരം തേടുക.
1984ലെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വാർത്തയാണ് ചാനലുകൾ പുറത്തുവിട്ടത്. ബ്രൂണൈയിലെ ഉൾപ്രദേശത്ത് സുകുമാരക്കുറുപ്പ് മാറി മാറി കഴിയുന്ന ഒളിത്താവളങ്ങൾക്ക് മുന്നിൽ കേരളത്തിൽ നിന്നുള്ള ചാനൽ സംഘമെത്തി.
നിർമാണമേഖലയുമായി ബന്ധപ്പെട്ട് പേരു മാറ്റി പ്രവർത്തിക്കുന്ന സുകുമാരക്കുറുപ്പ് സമ്പന്നനായി ജീവിക്കുന്നെന്ന് ചാനലുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മലേഷ്യയിൽ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബ്രൂണൈയിലെ ഒളിവുജീവിതം. അബുദാബിയിലുള്ള ഭാര്യയും മകനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

മലയാളികളുമായി അകന്നാണ് സുകുമാരക്കുറുപ്പ് കഴിയുന്നത്. എൺപതിനോട് ആടുത്ത് പ്രായമുള്ള സുകുമാരക്കുറുപ്പ് ഇപ്പോഴും ആരോഗ്യവാനെന്ന്, ബ്രൂണൈയിൽ സുകുമാരക്കുറുപ്പിനെ നേരിൽ കണ്ടവർ ദൃശ്യ മാധ്യമങ്ങളോട് പറഞ്ഞു. ഉള്ളത് പ്രായത്തിന്റെ ചെറിയ അവശതകൾ മാത്രമാണെന്നാണ് ഇവർ പറയുന്നത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം