കാറിടിച്ച് പരുക്കേറ്റ വഴി യാത്രക്കാരൻ ചികിത്സയ്ക്കിടെ മരിച്ചു

  

തളിപ്പറമ്പ്:തളിപറമ്പ് നഗരത്തിലെ തൃച്ഛംബരത്ത് അശ്രദ്ധമായി കാറോടിച്ച ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തിയ വഴിയാത്രക്കാരനായ യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു.
തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മാധവിനിവാസില്‍ എം.വി.അനീഷിഷാണ്(43)മരിച്ചത്.
പത്മനാഭന്‍-ജാനകി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍:: ലതീഷ്(സിവില്‍ പോലീസ് ഓഫീസര്‍), രേഷ്മ.
ശവസംസ്‌ക്കാരം പിന്നീട്.
ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം.
തൃച്ചംബരം ക്ഷേത്രം റോഡിലുള്ള ഒയാസിസ് ഗ്രാന്റ് ഓഡിറ്റോറിയത്തിന് മുന്നിലെ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോയ അനീഷിനെ കെ.എല്‍-59 യു-3131 നമ്പര്‍ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഡ്രൈവര്‍ തളിപ്പറന്വ് കുറ്റിക്കോലിലെ ഷിബു കല്ലാട്ടിന്റെ പേരിലാണ് കേസ്.
തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം