വിടപറഞ്ഞത് എഴുത്തിന് വേണ്ടി ജീവിച്ച പ്രതിഭ, കണ്ണൂരിൻ്റെ പ്രിയ എഴുത്തുകാരൻ
കണ്ണൂർ:മലയാളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനും നോവലിസ്റ്റുമായ ടി. കെ. ഡി. മുഴപ്പിലങ്ങാട് (ടി. കെ. ദാമോദരൻ) എഴുത്തിന് വേണ്ടിയാണ് തൻ്റെ ജീവിതം സമർപിച്ചത്. മുഴുവൻ സമയ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു അദ്ദേഹം തൊട്ട തെല്ലാം പൊന്നാക്കിയ ടി കെ ഡി കണ്ണൂർ ജില്ലയിലെ മറ്റു എഴുത്തുകാർക്ക് വഴികാട്ടിയായിരുന്നു. ആരെയും അത്ഭുതപെടുത്തുന്ന വിധത്തിൽ സൃഷ്‌ടികളുടെ വൈവിധ്യവും എഴുത്തിലെ നവീകരണവും അദ്ദേഹമുണ്ടാക്കിയിരുന്നു ബാലസാഹിത്യവും നോവലും, ആകാശവാണിറേഡിയോ നാടകവുമൊക്കെ അദ്ദേഹത്തിൻ്റെ തുലികയിൽ അതിൻ്റെതായ രൂപത്തിൽ വിരിഞ്ഞു.
1946-ൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ജനിച്ച അദ്ദേഹം നാടകകൃത്ത്, തിരക്കഥാകൃത്ത്, നിരൂപകൻ, സാംസ്കാരിക പ്രഭാഷകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ്.കേരള സാഹിത്യ അക്കാദമി അവാർഡ്: 1983-ൽ മികച്ച ബാലസാഹിത്യ കൃതിക്കുള്ള അവാർഡ് 'ഉണ്ണിക്കുട്ടനും കഥകളിയും' എന്ന പുസ്തകത്തിന് ലഭിച്ചു.കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം: 2022-ൽ നാടക മേഖലയിലെ സംഭാവനകൾക്ക് ലഭിച്ചു.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്: 'സിദ്ധാർത്ഥൻ ഉറങ്ങുന്നില്ല' എന്ന നാടകത്തിന് ലഭിച്ചു.പ്രധാന കൃതികൾബാലസാഹിത്യം: മന്ത്രക്കുടുക്ക, മിട്ടുവും കുഞ്ഞിസ്രാവും കടൽക്കാക്കയും, അപൂർവ്വസമ്മാനം, ആനമുട്ട, അമർജാൻ കഥകൾ.നോവലുകൾ: ജെന്നിയാണ് സ്നേഹം സ്നേഹമാണ് ജെന്നി, ആർദ്രഭാവങ്ങൾ, ഗംഗേ നീ സാക്ഷി, പൊൻ ചിലങ്ക.നാടകങ്ങൾ: സർക്കാർ കാര്യം മുറപോലെ, നരബലി, മനസ് എന്ന പക്ഷി.പഠനങ്ങൾ/ലേഖനങ്ങൾ: മനുസ്മൃതി - ഒരു പഠനം, പ്രസംഗ പരിശീലനം, ദേവദാസികൾ, വ്യഭിചാരത്തിന്റെ ചരിത്രം, ഞാൻ ബ്രഹ്മമാകുന്നു തുടങ്ങി ഒട്ടേറെ സൃഷ്‌ടികളുടെ രചയിതാവാണ്.
Comments
Post a Comment