കടലിൽ കാണാതായവരെ കിട്ടിയോ സാറേ?കണ്ണൂർ നഗരത്തിൽ നിന്നും തൂക്കിയപ്പോൾ പൊലിസിനോട് അർജുൻ ആയങ്കിയുടെ ചോദ്യം
കണ്ണൂർ:നീണ്ട തെരച്ചിലിനൊടുവിൽ ഒളിവില്‍ കഴിയുകയായിരുന്ന സ്വർണ കടത്ത് കേസിലെപ്രതി അഴീക്കോട് കപ്പ കടവ് സ്വദേശി അര്‍ജുന്‍ ആയങ്കി (31) പൊലീസ് പിടിയിൽ. കണ്ണൂർ നഗരത്തിലെ താളിക്കാവിൻനിന്നാണ് പൊലീസ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഉത്തരമേഖല റെയ്ഞ്ച്ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ചപുലർച്ചെ രണ്ട് മണിക്കാണ് താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിൽ നിന്നും അർജുൻ ആയങ്കിയെ പൊലീസ് പിടികൂടിയത്. വാറൻ ഡില്ലാതെ അറസ്റ്റുചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് അപ്പാർട്ട്മെൻ്റിലെത്തിയ അഭിഭാഷക ദമ്പതികൾ അറസ്റ്റിനെ എതിർത്തുവെങ്കിലും പൊലിസ് വഴങ്ങിയില്ല. ഇതിനിടെയിൽ ഓടി രക്ഷപെടാൻ ശ്രമിച്ച ആയങ്കിയെ പൊലിസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
അർജുൻ ആയങ്കിയെ തങ്ങൾ രഹസ്യ വിവരം ലഭിച്ചതിനാൽഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. കണ്ണൂർ നഗരത്തിൽ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേയ്ക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ തുടക്കത്തിലേ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കടലിൽ കാണാതായവരെ കിട്ടിയോ സാറേ എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള അർജുൻ ആയങ്കിയുടെ ചോദ്യം. കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിയുടെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കും.ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തത്.
കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയിൽ കാലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കണ്ണൂർ സൈബർപൊലീസ് ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് തിരഞ്ഞിരുന്നത്. ഇതിനിടെ ഒളിവിലിരുന്ന് പൊലീസിനെയും സർക്കാരിനെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം വെല്ലുവിളിക്കുന്ന സമീപമാണ് അർജുൻ ആയങ്കി സ്വീകരിച്ചത്.കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.
കണ്ണൂരിലെ ക്വട്ടേഷൻ നേതാവായി വളർന്ന അർജുൻ ആയങ്കി കോടികളുടെ സ്വർണം പിടിച്ചുപറികളാണ്. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജ്ജുൻ ആയങ്കി. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന അർജ്ജുനെ സംഘടന ഔദ്യോഗികമായി മാറ്റി നിർത്തിയെങ്കിലും പാർട്ടിയെ മറയാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനങ്ങൾ. പ്ലസ്ടുവരെ പഠിച്ച ആയങ്കിനിരവധി ക്രിമിനൽ കേസുകളിൽ ഇതിനോടകം പ്രതിയാണ്. സ്വർണ്ണക്കടത്ത് സംഘങ്ങളെ ആക്രമിച്ച് സ്വർണ്ണം തട്ടുന്ന ക്വട്ടേഷൻ സംഘത്തിനൊപ്പം അർജുൻ ചേർന്നതിന് ശേഷം ഇതുവരെ നടത്തിയത് കോടികളുടെ പിടിച്ചുപറിയെന്നാണ് പൊലിസ് നൽകുന്ന വിവരം. ബാലസംഘത്തിലും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഉണ്ടായിരുന്ന അർജ്ജുൻ, സംഘടനയ്ക്ക് പുറത്താക്കുന്നത് നാല് വർഷം മുൻപാണ്. പക്ഷെ ഇപ്പോഴും സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ ഇയാൾ സജീവമാണ്.
Comments
Post a Comment