എപ്പോൾ വേണമെങ്കിലും നിലം പൊത്താം , അപകട ഭീഷണിയിൽ കണ്ണൂർ ജില്ലാ ആശുപത്രി വളപ്പിലെ പഴയ ജലസംഭരണി



കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി വളപ്പിലെ
കാലപ്പഴക്കം മൂലം അപകട ഭീഷണിയുയർ
ത്തുന്ന ജലസംഭരണി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായി.
ജില്ലാ ആശുപത്രിയിലെ കോൺക്രീറ്റ് നിർമ്മിത ജല സംഭരണിയാണ് രോഗികൾക്കും വഴിയാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കുമുൾപ്പെടെ പേടിസ്വപ്നമായി
രിക്കുന്നത്. അരനൂറ്റാണ്ട്മുമ്പ് നിർമ്മിച്ചതാണ് ഈ ജലസംഭരണി.ആശുപത്രിയുടെമുഖഛായ തന്നെ മാറ്റിജില്ലാആശുപത്രിയിൽപുതിയ
ബഹുനില കെട്ടിടങ്ങളുംസൂപ്പർ സ്പെഷ്യാലിറ്റി 
ബ്ലോക്കുകളുംനിർമ്മിച്ചുവെങ്കിലുംപഴയ ഈ
 ജലസംഭരണി അവിടെത്തന്നെ അതേ രൂപത്തിൽ നിലനിർത്തുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് സംഭരണിയുടെ തൂണുകൾക്ക് ഭലക്ഷയമുണ്ടാകുകയും സംഭരണി വീണ്ടുകീറുകയും ചെയ്തതോടെ ഇതിലൂടെ യുള്ള ജലസംഭരണം ഒരു വർഷം മുന്നേ നിർത്തിവെച്ചിരുന്നു. പകരം പുതുതായി സ്ഥാപിച്ച സംഭരണികളിലായി പിന്നീട് ശുദ്ധജല സംഭരണം. എന്നാൽപഴയസംഭരണിയുടെ ചില ഭാഗങ്ങൾ അടർന്ന് വീഴാൻ തുടങ്ങിയതോടെ ഏതു സമയത്തും ഇത് തകർന്ന് വീഴുമെന്ന അവസ്ഥ യിലായി. മാസങ്ങൾക്ക് മുമ്പേ സംഭരണി പൊളിച്ച് നീക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും
തീരുമാനങ്ങൾ അതുപോലെ നിശ്‌ചലമായി കിടക്കുകയാ
ണെന്നാണ് ജനങ്ങളുടെപരാതി. തകർന്ന് വീഴാറായ ജലസംഭരണിക്ക് തൊട്ടു തന്നെ
യാണ് അത്യാഹിതവിഭാഗത്തോടനുബന്ധിച്ചു
ള്ളകുത്തിവെപ്പ്, ഫാർമസി എന്നിവയും പ്രവർത്തിക്കുന്നത്. മാത്രമല്ലആശുപത്രിയിലേ
ക്കുള്ള വൈദ്യുതി സപ്ലെ ചെയ്യുന്ന ട്രാൻ
സ്ഫോമറും ഇവിടെത്തന്നെയാണ്. ഒരു മീറ്ററിന്നപ്പുറമാണെങ്കിൽകണ്ടോൺമെന്റ് ഷോപ്പിംഗ് കോംപ്ളക്സുമുണ്ട്. ഏതു നിമിഷവും തകർന്ന് വീഴാൻ പാകത്തിലുള്ള സംഭരണി എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ശക്തമായ ആവശ്യം. അപകട ഭീഷണിയുയർത്തുന്ന ജലസംഭരണി കനത്ത മഴയിൽ നിലംപൊത്തുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം