നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി



തൃശൂർ :റിയാലിറ്റി ഷോ താരവും നടിയുമായ അനുമോള്‍ വിവാഹിതയായി. തമിഴ് നടന്‍ ഭുവനേഷ് ആണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു.

ഒരു പുതിയ തുടക്കത്തിന്‍റെ ആഘോഷമെന്ന പേരില്‍ അനുമോള്‍ ഇന്നലെ ചില ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നിരവധിപ്പേരാണ് ഇതിന് താഴെ കമന്‍റുമായി എത്തിയത്. അനുമോളുടെ വിവാഹം ഉടനുണ്ടാകുമെന്ന് സുഹൃത്ത് ഷിയാസ് കരീമും നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ആരാണ് വരനെന്നോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ഗോൾഡൺ കളറിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വേഷം. വരനും കേരള കസവ മുണ്ടിനൊപ്പം ഗോൾഡൻ കളർ കുർത്തയാണ് ധരിച്ചിരുന്നത്.
സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെയാണ് അനുമോൾ ശ്രദ്ധേ നേടിയത്. പിന്നീട് മലയാള ബിഗ് ബോസ് സീസൺ ഏഴിലെ മത്സരാർഥിയായി എത്തി. ഇത് കൂടാതെ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം