പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസെടുത്തു
ആലക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്ന ചിന്തയോടെ ഫേസ് ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിന് കേസ്.
കാസര്‍ഗോട്ടെ അബൂബക്കല് ഉറുമി മുഹമ്മദ് എന്നയാളുടെ പേരിലാണ് കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്.
ഇന്‍സ്പെക്ടര്‍ കെ. സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ആഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മോര്‍ഫ് ചെയ്ത ഫോട്ടോക്ക് മുകളില്‍ ഓണപ്പാട്ടുകള്‍ എന്ന പുസ്തകം തുറന്നുവെച്ചുള്ള ഫോട്ടോക്ക് മുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഓണം ആഘോഷിക്കുന്നത് പരാതി പറയാന്‍ പാണക്കാട്ട് തറവാട്ടിലേക്ക് സമസ്ത നേതാക്കള്‍ ചെന്നപ്പോള്‍, നാളെ റീല്‍ എടുക്കാനുള്ള ഓണപ്പാട്ട് പഠിച്ചോണ്ടിരിക്കുന്ന തങ്ങള്‍ എന്നുള്ള അടിക്കുറിപ്പോടെയാണ് ഫേസ് ബുക്കില്‍ അബൂബക്കര്‍ ഉറുമി മുഹമ്മദ് പോസ്റ്റ്പങ്കുവെച്ചത്.
പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ അലീമ മന്‍സിലില്‍ അഡ്വ.സബീര്‍ ഹമീദിന്റെ പരാതിയിലാണ് കേസെടുത്തത്.
Comments
Post a Comment