ഭൂകമ്പത്തിൽ വിറങ്ങലിച്ച് കൊളംബിയ; മരണസംഖ്യ ഉയരുന്നു



ബൊഗോട്ട: കൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. ഏഴുപതോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. നൂറ് കണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊളംബിയയില്‍ ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അയല്‍രാജ്യങ്ങളായ ഇക്വഡോറിലും പനാമയിലും വെനസ്വേലയിലും ഭൂചലനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 7.34നായിരുന്നു ഭൂചലനമുണ്ടായത്. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായുള്ള സാന്‍ ഹോസ് ഡെല്‍ പാല്‍മര്‍ എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടുണ്ട്. കിലോമീറ്ററുകള്‍ ചൂറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.
കാലി, അര്‍മേനിയ, പെരെയ്‌ര, മെഡലിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് വിള്ളലുകള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ കാലിയിലാണ് ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം