പൊയ്ത്തുംകടവിലെ ഇരുപതുകാരിയുടെ മരണം;ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തു



വളപട്ടണം : അഴീക്കോട് പൊയ്ത്തുംകടവിൽ ഇരുപതുകാരിയായ ഫാത്തിമത്ത് റിസ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആസിഫിന്റെ (29) മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്‌തു. മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്  ഹാജരായത്. ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടു. റിസയ്ക്കെതിരെ ഗാർഹിക പീഡനവും മർദ്ദനവും നടന്നുവെന്ന ആരോപണം ഇവർ നിഷേധിച്ചു.
യുവതി മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചതായി തങ്ങൾക്ക് അറിയില്ലെന്നാണ് ആസിഫിൻ്റെ മാതാപിതാക്കൾ മൊഴി നൽകിയിട്ടുള്ളത്. കൂടാതെ, ആസിഫ് ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചും തങ്ങൾക്ക് വിവരമില്ലെന്ന് ഇവർ പൊലീസിനെ അറിയിച്ചു. മകൻ്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും തോന്നിയിട്ടില്ലെന്നാണ് മാതാപിതാക്കളുടെ മൊഴി.
എന്നാൽ ഇവരുടെ മൊഴിയിൽ എന്തെങ്കിലും വൈരുധ്യമുണ്ടോയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
റിസ മുൻപ് ചികിത്സ തേടിയിരുന്ന ആശുപത്രികൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് വളപട്ടണം പൊലീസിൻ്റെ തീരുമാനം. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ പിന്നീട് അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ആസിഫിനെതിരെ ആത്മഹത്യാ പ്രേരണ, ഭർതൃപീഡനം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തു കയായിരുന്നു. യുഎഇ എയർപോർട്ടിൽ ജോലി ചെയ്തിരുന്ന ഇയാൾ വിദേശത്തേക്ക് കടന്നിരിക്കുകയാണ്. പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട് അറസ്റ്റിനായി ഇൻ്റർപോളിൻ്റെ സഹായവും തേടിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം