ജെംസ് ഇൻ്റർനാഷനൽസ്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ




കണ്ണൂർ: മൊറാഴ വെള്ളിക്കീലിലെ ജെംസ് ഇൻ്റർനാഷനൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജഫാകിഷ് റെയ്ഹാൻ (15) തലശ്ശേരിയിലെ ചിറക്കരയിലെ വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് തേടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.  ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും കുടുംബത്തെ സന്ദർശിച്ച ചെയർപേഴ്‌സൺ അഡ്വ. കെ വി മനോജ് കുമാർ, അംഗം ബി മോഹൻ 
കുമാര്‍ എന്നിവർ പറഞ്ഞു.
ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പ്രധാന അധ്യാപിക മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് വഴക്ക് പറഞ്ഞുവെന്നും അത് ജഫാകിഷിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം. കുടുംബാംഗങ്ങളെ തലശേരി ചിറക്കരയിലെ വീട്ടിൽ സന്ദർശിച്ച ബാലാവകാശ കമ്മീഷൻ വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷമാണ് മടങ്ങിയത്. വിദ്യാത്ഥിയുടെ മരണത്തിൽ പൊലിസ് അന്വേഷണം നടത്തിവരികയാണ്. ഇതുമായി ബന്ധപെട്ട് കഴിഞ്ഞ ദിവസം തലശേരി ടൗൺ പൊലിസ് സ്‌കൂളിലെ പ്രധാന അധ്യാപികയെ ചോദ്യം ചെയ്തു വിദ്യാർത്ഥിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം