മാടായിപ്പാറയിലെ ഇക്കോ പാർക്കും കമ്യൂണിറ്റി സെൻ്റും നിയമങ്ങൾ പാലിച്ച്, വ്യാജ പ്രചരണങ്ങളെന്ന്സൊസൈറ്റി ഭാരവാഹികൾ



കണ്ണൂർ: മാടായിപ്പാറയിലെ ശ്രീ നാരായണ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസെറ്റിയുടെ മാടായിപ്പാറയിലെ കമ്മ്യുണിറ്റി സെൻ്ററും ഇക്കോ പാർക്കും സംബന്ധിച്ച പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കമ്യൂണിറ്റി സെൻ്ററും ഇക്കോ പാർക്കും നിയമപരമായാണ് പ്രവർത്തിക്കുന്നത്. ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനായാണ് സ്‌കൂൾ നിർമ്മിച്ചു പ്രവർത്തനമാരംഭിച്ചത്. 2022 ജൂണിൽ ഇംഗ്ളിഷ് സ്‌കൂൾ പൂട്ടിയത്. ഇവിടെ ക്കുള്ളവഴി നൽകാത്തതിനെ തുടർന്നാണ് ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ പൂട്ടിയത് പിന്നീടത് പൊതു പരിപാടികൾ നടത്തുന്നതിനായി ക്ളാസുകൾ ഏകീകരിച്ചു കമ്യൂണിറ്റി ഹാളാക്കി മാറ്റിയത്. മണ്ണിട്ടു അടച്ച വഴി തുറന്നു തരാൻ പഞ്ചായത്ത് അധികൃതർ ഉടൻ തയ്യാറാകണമെന്ന് ഭാരവാഹികൾ പറഞ്ഞു കമ്യുണിറ്റി പാർക്കിനെതിരെ ഒരു സംഘം പരിസ്ഥിതിവാദികളും ദേവസ്വം പ്രതിനിധികളും വ്യാജ പ്രചാരണം നടത്തുന്നത്. ആകെ മൂന്നേ ക്രർ സ്ഥലമാണ് ഇവിടെയുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി. ഭാസ്കരൻ, സിവിജിതിൻ, രാമചന്ദ്രൻ പട്ടേരി പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം