നിരവധി കേസുകളിൽ പ്രതിയായ ജംഷീറിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദി കടലായി സ്വദേശി ജബ്ഷീർ എന്ന കല്ല് ജംഷി എന്ന ജംഷീറിരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ  ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.  കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിൽ സബ് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.  

സിറ്റി പോലീസ് കമ്മീഷണർ ശ്രീ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു ഇ.കെ.യുടെ നേതൃത്വത്തിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം