പള്ളിപ്പറമ്പിൽനിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂൺ തകർന്നു


കൊളച്ചേരി :
പള്ളിപ്പറമ്പിൽ ഇന്ന് രാവിലെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂൺ  തകർത്തു. അപകടത്തെ തുടർന്ന് പള്ളിപ്പറമ്പ് പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചു
ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകരുകയുംപ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. അപകടത്തിൽ ആളപായം ഇല്ല.
സംഭവമറിഞ്ഞ ഉടൻ തന്നെ കെ.എസ്.ഇ.ബി. ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന പോസ്റ്റിന് പകരം പുതിയത് സ്ഥാപിക്കുന്നതിനും വൈദ്യുതി ബന്ധം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിനുമുള്ള ഊർജ്ജിതമായ ശ്രമങ്ങൾ ജീവനക്കാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം