കൊണ്ടു വാ ടോ മട്ടൻ ഹെഡ് : കണ്ണൂർകോഫി ഹൗസിൽ കത്തി കാട്ടി യുവാവിൻ്റെ പരാക്രമം


കണ്ണൂർ: മട്ടൻ തല ആവ ശ്യപ്പെട്ട് കത്തി കാട്ടി കണ്ണൂർനഗര ത്തിലെ ഹോട്ടലിൽ കയറി യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണൂർ തെക്കി ബ സാർ സബ്ബ് ജയിൽ റോഡി ലെ ഇന്ത്യൻ കോഫി ഹൗ സിൽ ഇന്നലെ രാത്രി ഒൻപതു മ ണിയോടെയാണ് സംഭവം. കാറിലെത്തിയ യുവാവ് ഹോ ട്ടൽ സപ്ലയറോട് മട്ടൻ ഹെ ഡ് ആവശ്യപ്പെടുകയായിരു ന്നു. അതൊന്നും ഇവിടെയി ല്ല എന്ന് സപ്ലയർ പറഞ്ഞ തോടെ തെറി വിളിയും ഭീഷ ണിയും തുടർന്നു. പുറത്തേ ക്ക് പോവാൻ ആവശ്യപ്പെട്ടി ട്ടും കൂട്ടാക്കാത്തതായതോടെ ജീവനക്കാർപിടിച്ച് പുറത്തേക്ക് മാറ്റുക യായിരുന്നു. ദേഹത്ത് തൊ ട്ടെന്ന് പറഞ്ഞ് പുറത്ത് നിർ ത്തിയിട്ട കാറിൽ നിന്നും ക ത്തിയെടുത്ത് യുവാവ്  ജീവനക്കാർക്ക് നേരെ തിരിഞ്ഞു. ഈ സമ യം യുവാവിന്റെ കൂടെയുണ്ടാ യിരുന്നവർ കാറിലേക്ക് വലി ച്ചു കയറ്റി കൊണ്ടുപോയി സ്ഥലം വിടുകയായിരുന്നു. സംഭവമറിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെ ത്തി. തങ്ങൾഭാഗ്യം കൊണ്ടാണ് ര ക്ഷപ്പെട്ടതെന്ന് കൗണ്ടറിൽ ഉ ണ്ടായിരുന്ന കോഫി ഹൗസ് ജീവനക്കാരൻ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം