കണ്ണൂർ സർവ്വകലാശാലയിൽ ദൈവശാസ്ത്ര ഡിപ്ളോമ കോഴ്സ് തുടങ്ങുന്നു: പ്രാരംഭ നടപടികളാരംഭിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ‌് തുടങ്ങും.
വൈസ് ചാൻ സലർ ഡോ. കെ.കെ.സാജുവിന് ലഭിച്ച അപേക്ഷ പരിഗണിച്ചാ ണ് കോഴ്സ് തുടങ്ങാനുള്ള നട പടിക്രമങ്ങൾ തുടങ്ങിയത്. കഴി ഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ കോഴ്‌സ് തുടങ്ങാനുള്ള അനു മതിക്കായി വൈസ് ചാൻസലർ ഡോ. കെ.കെ. സാജു വിഷയം അവതരിപ്പിച്ചിരുന്നു. കോഴ്സി ൻ്റെ വിശദാംശങ്ങളില്ലാത്തതിനാൽ വ്യക്തമായ രൂപരേഖ അവ തരിപ്പിക്കാനായി സിൻഡിക്കേറ്റ് യോഗം നിർദേശിച്ചു.
നിലവിൽ സർവകലാശാല യിൽ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് വിഭാഗത്തിന്റെ ഭാഗ പ്പെട്ട പഠനവകുപ്പുകളോ അധ്യാപകരോയില്ല. അതുകൊണ്ടുതന്നെ
ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ് തുടങ്ങാൻ കണ്ണൂർ സർവകലാശാലയ്ക്കു മുൻപിൽ വെല്ലുവിളികളുണ്ട്.
വിദൂരവിദ്യാഭ്യാസ രീതിയി ലുള്ള കോഴ്സിന് ചേരുന്നവർക്ക് പ്രായപരിധിയുണ്ടാകില്ല. വിദഗ്‌ദ്ധ സമിതി തയ്യാറാക്കുന്ന സിലബസ് ബന്ധപ്പെട്ട ഡീൻ പരിശോധിച്ച് അക്കാദമിക് റ്റിയുടെ അംഗീകാരം നേടണം. അക്കാദമിക് കൗൺസിലിന്റെ അധികാരം ഉപയോഗിച്ച് സിലബസിന് വൈസ് ചാൻസലർക്ക് അം ഗീകാരം നൽകാനാകും.
ഇതിനൊപ്പംകളരിപ്പയറ്റിൽ ഡിപ്ലോമ കോഴ്സും തുടങ്ങും. കളരിപ്പയറ്റിൽ ഇപ്പോൾ ആറുമാസത്തെ കോഴ്സ് നടത്തിവരുന്നുണ്ട്. ഈ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇതിന് ശേഷമാണ് ഡിപ്ലോമ കോ ഴ്‌സിലേക്ക് കടക്കുന്നത്. കേരള സാംസ്ക്കാരികവകുപ്പിന്റെ റൂറൽ ആർട്ട് ഹബ് പദ്ധതിയുടെ ഭാഗമാ യി കേരള ഫോക്ലോർ അക്കാദ മിയുടെ സഹകരണത്തോടെയാ കോഴ്‌സ് നടത്തുന്നത്. ഡി പ്ലോമ കോഴ്സിന് പ്ലസ്‌ടുവും സർ ട്ടിഫിക്കറ്റ് കോഴ്സിന് പത്താംക്ലാ സുമാണ് പ്രവേശന യോഗ്യത.
സർട്ടിഫിക്കറ്റ് കോഴ്‌സിൽ ആഴ്ച യിൽ ആറുദിവസം ക്ലാസുകളുമുണ്ടാകും. തെരഞ്ഞെടുത്ത കളരി കളിൽവെച്ച് പ്രായോഗിക പരി ശിലനവും നൽകും. പരീക്ഷകൾ മാത്രമാണ് യുജിസി മാർഗനിർദേശപ്രകാരം വിവിധ സർവകലാ ശാലകളിലെ ഫിസിക്കൽ എജു ക്കേഷൻ അധ്യാപകർ നടത്തുക. ഇതിനൊപ്പം
ഈ വർഷം തന്നെ ദൈവശാസ്ത്ര സിലബസ് പൂർത്തിയായാൽ ഡിപ്ലോമ കോഴ്സിലേക്കുള്ള പ്രവേശനം നടക്കുമെന്ന് ഓഫ് ലൈഫ് ലോങ് ഡയറക്ടർ ഡോ. എൻ.കെ.ദീപക് പറഞ്ഞു. കോഴ്സിന്റെ ഫീസ്, പരീക്ഷാനടപടിക്രമങ്ങൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Comments
Post a Comment