ഇന്നത്തെ സ്വർണ വിലയിൽ നേരിയ കുറവ്
കണ്ണൂർ:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. 1,12,120 രൂപയാണ് ഇന്നത്തെട്രെൻഡ് ഒരു പവന്റെ വില. ഇന്നലെ രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണം വൈകീട്ട് കുറഞ്ഞ് 1,12, 640 എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും കുറഞ്ഞത്. 520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14015 രൂപയുമായി. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ ഇനിയും വില കൂടും. രാജ്യന്തരവില ഔൺസിന് 4450 ഡോളറിൽ നിന്ന് 4324 ആയി കുറഞ്ഞതാണ് സ്വർണവിലയിലും ഇടിവുണ്ടാക്കിയത്.
വലിയ അസന്തുലിതാവസ്ഥയാണ് സ്വർണവിലയിൽ കഴിഞ്ഞ നാളുകളിലെല്ലാം ഉണ്ടായത്. അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയേയും വലിയ തോതിൽ ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ ബുദ്ധിമുട്ടുകൾ മറ്റെല്ലാ വിപണയേയും പോലെ സ്വർണ വിപണിയേയും പിടിച്ചു കുലുക്കിയിരുന്നു.
Comments
Post a Comment