അർജുൻ ആയങ്കിയുടെ വിവാദ പോസ്റ്റുകളിട്ട ഐഫോൺ കണ്ടെത്തി, ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്




കണ്ണുർ :ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് സ്വർണം പൊട്ടിക്കൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിന് മൊഴി നൽകി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈയാണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി പോസ്റ്റ് സമൂഹമാധ്യമങ്ങളിലിടാനായി ഉപയോഗിച്ച അര്‍ജുന്റെ ഐ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവച്ചാണ് ഫോണ്‍ കണ്ടെത്തിയത്. ഭീഷണി പോസ്റ്റ് ഇട്ട ഐഫോണ്‍ 16 പ്രോ ഫോണാണ് കണ്ടെത്തിയത്. ഷൂ റാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. നേരത്തെ അര്‍ജുന്‍ പിടിയിലായപ്പോള്‍ പൊലീസ് മറ്റൊരു വിവോ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഫോണില്‍ നിന്നല്ല പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് തെളിയുകയായിരുന്നു.
അര്‍ജുനെ തലശേരി സിജെഎം കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ഇന്നലെ വിടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് താന്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ കുറിപ്പുകളെക്കുറിച്ചും കമന്റുകളെക്കുറിച്ചും അര്‍ജുന്‍ പറഞ്ഞത്. എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് പോകുംവഴി പൊതുയിടത്തിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചതെന്നും അര്‍ജുന്‍ പറഞ്ഞു.
അര്‍ജുന്‍ ആയങ്കിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് തുടങ്ങി. കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുക്കുന്നത്. ഇതിൻ്റെ ഭാഗമായി മട്ടന്നൂർ മരുതായിയിൽ ആയങ്കിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് തളിപറമ്പും പയ്യന്നൂരും എത്തിക്കും
അര്‍ജുന്‍ ആയങ്കി ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് പൊലിസിന് തലവേദനയായിട്ടുണ്ട്. എല്ലാം ചെയ്തത് താൻ മാത്രമാണെന്ന് പറഞ്ഞ് സഹോദരൻമാരെ കേസിൽ നിന്നും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്ന തന്തൈ സംശയം പൊലിസിനുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം