ഗുരുവായൂരിൽ പെൺവേഷം കെട്ടി യുവതിയെ കൊല്ലാനെത്തിയ യുവാവ് അറസ്‌റ്റിൽ



തൃശൂര്‍ : ഗുരുവായൂരില്‍ പെണ്‍സുഹൃത്തിനെ കൊല്ലാന്‍ പെണ്‍വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റിൽ. തൊടുപുഴ സ്വദേശി പ്രസാദും കൂടെയുണ്ടായിരുന്നനാലു സുഹൃത്തുക്കളുമാണ് പൊലിസ് അറസ്‌റ്റിലായത്. താനുമായുള്ള സൗഹൃദം ഒഴിവാക്കിയതിന്റെ വൈരാഗ്യത്തിലാണ് യുവതി താമസിക്കുന്ന ലോഡ്ജില്‍ കയറി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രസാദിന്റെ മൊഴി.
ഇന്നലെ രാത്രിയോടെയാണ് ഗുരുവായൂരില്‍ സ്ത്രീ വേഷം ധരിച്ച് ഒരാള്‍ നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രസാദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുവായൂരില്‍ ഉണ്ടെന്നാണ് വിവരം. പെണ്‍വേഷം ധരിച്ച് പലരോടും പണം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴ രജിസ്‌ട്രേഷന്‍ ഉള്ള കാറില്‍ നിന്ന് നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തത്.തൊടുപുഴയിലെ സ്പായില്‍ ജോലിചെയ്തിരുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു പ്രസാദ്. മാസങ്ങള്‍ക്കു മുന്‍പ് ഇരുവരും തെറ്റിപ്പിരിയുകയും യുവതി തൃശൂരിലേക്ക് ജോലി മാറുകയും ചെയ്തു. തന്നെ ഒഴിവാക്കിയതിനുള്ള വൈരാഗ്യത്താലാണ് യുവതി താമസിക്കുന്ന ലോഡ്ജില്‍ കയറി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് പ്രസാദിന്റെ മൊഴി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം