കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്: യുവാവ് അറസ്റ്റിൽ



കണ്ണൂർ: കണ്ണൂരിൽ റോബോട്ടിൽ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്ത്. അതിവിദഗ്‌ധമായ നീക്കത്തിൽ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തു.
20.5 ഗ്രാം എംഡിഎംഎയുമായി പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലി (32)നെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്ക് മരുന്ന് കടത്തുന്നതായ രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ പി വിജയ ഭരത് റെഡ്ഡിയാണ് പരിശോധനക്ക് നിർദ്ദേശം നൽകിയത്.
കണ്ണൂർ എസിപി എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണിക്കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം