സർക്കാർ , എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ കുറയുന്നു: അദ്ധ്യാപക ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

കണ്ണൂർ:കുട്ടികളുടെ എണ്ണക്കുറവ് കാരണം സംസ്ഥാനത്തെസർക്കാർ , എയ്ഡഡ് വിദ്യാലയങ്ങൾ പ്രതിസന്ധിയിലായി. ഇതോടെ നിയമന പ്രതീക്ഷയോടെ അദ്ധ്യാപക തസ്തിക ലഭിക്കാൻ ശ്രമിക്കുന്ന ഉദ്യോഗാർത്ഥികളും നിരാശയിലായി.
യു.പി സ്കൂൾ അധ്യാപക പി . എസ്. സി  റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 10 മാസം കഴിഞ്ഞിട്ടും  പല ജില്ലകളിലെയും  ആദ്യ റാങ്കുകാർക്കു
 പോലും നിയമന ശുപാർശ ഇതുവരെലഭിച്ചിട്ടില്ല. ഇതോടെ റാങ്ക് പട്ടികയിൽ മുൻപിലെത്തിയ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലാണ്. 
 സംസ്ഥാനത്ത് 735 ഒഴിവ് ഉണ്ടായിരുന്നതിൽ വിദ്യാർത്ഥികളുടെ കുറവുമൂലം  ഡിവിഷൻ പുനർനിർണയം നടത്തിയപ്പോൾ 528 തസ്തികകൾ ഇല്ലാതായി.
അന്തർജില്ലാ സ്ഥലം മാറ്റം വരുമ്പോൾ ബാക്കിയുള്ള ഒഴിവുകളിൽ അധികവും നികത്തപ്പെടും.
കൊല്ലം  ജില്ലയിൽ കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ ലഭിച്ച ഏറെ അധ്യാപകരെ ഡിവിഷൻ നിർണയ അടിസ്ഥാനത്തിൽ പുറത്തായപ്പോൾ വീണ്ടും സംരക്ഷിക്കേണ്ട അവസ്ഥയിലാണ്.. ഇതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് എത്രപേർക്ക് നിയമനം കിട്ടുമെന്ന കാര്യം പറയാൻ അപ്രവചീ നിയമായിട്ടുണ്ട്.
കേരളത്തിൽ കുട്ടികളുടെ എണ്ണം വല്ലാതെ കുറയുകയും  അതിൽ തന്നെ വലിയൊരു ശതമാനം അൺ സിബിഎസ്ഇ വിദ്യാലയങ്ങളിലേക്കു  ചേക്കേറുമ്പോൾ  സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളെ കുട്ടികളുടെ എണ്ണക്കുറവ് വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്.
നിലവിലുള്ള അധ്യാപിക വിദ്യാർത്ഥി അനുപാതം 1:30 എന്നത് 1:25 എന്നാക്കി മാറ്റാനുള്ള  തീരുമാനം സർക്കാർ എടുക്കുമെങ്കിൽ മാത്രമേ  പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവുകയുള്ളൂവെന്ന് വിദ്യാഭ്യാസ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഒരു നിർണായക പ്രശ്നമായ  ഇന്നത്തെ സാഹചര്യത്തിൽ ഈ കാര്യം പ്രയോഗികമാണോയെന്ന് പരിശോധിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതലയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം