ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്യാതനായിദുബായില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരന്‍ ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച രാവിലെ നിര്യാതനായി. ദുബായ് ഭരണാധികാരിയുടെ മീഡിയ ഓഫീസാണ് വിയോഗ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. സംഭവത്തില്‍ ദുബായ് എമിറേറ്റില്‍ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണ കാലയളവില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.
സഹോദരന്റെ വിയോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചനം രേഖപ്പെടുത്തി. 'സഹോദരാ, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. നിങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ നിന്ന് മറഞ്ഞെങ്കിലും ഞങ്ങളുടെ പ്രാര്‍ത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കും. അല്ലാഹു നിങ്ങള്‍ക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ' എന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
Comments
Post a Comment