വീണ്ടും മമ്മൂട്ടി – അടൂർ ചിത്രം : ‘പദയാത്ര’ വരുന്നു, ട്രെയിലർ സെപ്റ്റംബർ 12ന്
കൊച്ചി.മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അവയിൽ പ്രധാനമായ ഒന്നാണ് ‘പദയാത്ര’. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ട്രെയിലർ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സെപ്റ്റംബർ 12ന് ട്രെയിലർ പ്രേക്ഷകർക്കരികിൽ എത്തും. സെപ്റ്റംബർ 12ന് രാത്രി 8:55ന് ട്രെയിലർ പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ‘പദയാത്ര’ ഒരുങ്ങുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ മമ്മൂട്ടി കമ്പനി പുതിയ ചിത്രവുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.
അടൂരുമായി മമ്മൂട്ടി ഒരിക്കൽ കൂടി കൈകോർക്കുമ്പോൾ തിരശീലയിൽ അത്ഭുതങ്ങൾ വിരിയുമെന്നാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ. 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അടൂര്‍ ഗോപാലകൃഷ്‌ണനും മമ്മൂട്ടിയും ഒരുമിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ അനന്തരത്തിലാണ് മമ്മൂട്ടിയും അടൂരും കൈകോർത്തത്.
അതേസമയം ‘കാലത്തിൽ കൊത്തിവെച്ച ഒരു യാത്ര, പുറത്തുവരാൻ കാത്തിരിക്കുന്ന ഒരു കഥ എന്ന കുറിപ്പോടെയാണ് അണിയറക്കാർ ട്രെയിലർ റിലീസ് പ്രഖ്യാപനം നടത്തിയത്. സോഷ്യോ പൊളിറ്റിക്കൽ വിഭാഗത്തിൽപ്പെടുന്ന ചിത്രമാകും പദയാത്ര എന്നാണ് വിവരം. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ സിനിമ കൂടിയാഓണിത്.
അടൂരും കെവി മോഹന്‍കുമാര്‍ ഐഎ എസു ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം നിര്‍വഹിച്ചത്. മീര സാഹിബ് മുഖ്യ സംവിധാന സഹായിയായ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാലാണ്. എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും നിർവഹിക്കുന്നു.
Comments
Post a Comment