കൊടുംകുറ്റവാളിക്ക് വിവാഹത്തിനായി 12 ദിവസത്തെ പരോൾ: വധുവായെത്തിയത് കമ്പോഡിയൻ കാമുകി

 




ന്യൂഡൽഹി: പരോളിൽ ഇറങ്ങി മുങ്ങിയ കാലത്തു കംബോഡിയയിൽ വച്ചു പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാൻ ഹരിയാനയിലെ കൊടുംകുറ്റവാളി മെയ്ൻപാൽ ധില്ലയ്ക്ക് (45) പഞ്ചാബ്-ഹരിയാന ഹൈക്കോടതി 12 മണിക്കൂർ പരോൾ അനുവദിച്ചു. ജ‌ജർ - ഗുരുഗ്രാം റോഡിലെ ഫാം ഹൗസിലായിരുന്നു വിവാഹം. മൂന്നു കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ഹിസാർ സെൻട്രൽ ജയിലിൽ കഴിയുന്ന ധില്ല കനത്ത പൊലീസ് കാവലിലാണു കല്യാണ മണ്ഡപത്തിലെത്തിയത്.

കൊലപാതകം ഉൾപ്പെടെ 22 കേസുകളിൽ പ്രതിയായിരുന്ന ധില്ല 2018ലാണു പരോളിലിറങ്ങി മുങ്ങിയത്. പിന്നീടു വ്യാജ രേഖകൾ ഉണ്ടാക്കി കംബോഡിയയിലേക്കു കടന്നു. അവിടെ വച്ചാണു മെറ്റ ചാൻ എന്ന കംബോഡിയൻ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ ലിവിങ് ടുഗ്ദർ ജീവിതം നയിച്ച ഇവർക്കു മൂന്നു കുട്ടികളുമുണ്ട്. മക്കളും ഇന്നലെ വിവാഹത്തിനെത്തിയിരുന്നു. ചടങ്ങിൽ അഞ്ഞൂറിലേറെപ്പേർ പങ്കെടുത്തെന്നാണു വിവരം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം