മോഷണ കേസിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം 13 വർഷമായി മുങ്ങി നടന്ന പ്രതി റിമാൻഡിൽ
കേളകം:മോഷണ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ കൊട്ടിയൂർ ചുങ്കക്കുന്നി ലെ മലമ്പ്രത്ത് വീട്ടിൽ സുനി ൽകുമാറാണ് അറസ്റ്റിലായ ത്. 2001 ൽ കേളകം മൂർ ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണവും ആഭരണ ങ്ങളും കവർന്ന കേസിലെ പ്രതിയാണ് സുനിൽകുമാർ. കേസിൽ കോടതി ശിക്ഷ വിധിച്ചതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരു ന്നു. രഹസ്യവിവരം ലഭിച്ചതനുസരിച്ച്
കേളകം എസ്. എച്ച്. ഒ മെൽ വിൻ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സം ഘം എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയ ത്. പൊലീസ് ഉദ്യോഗസ്ഥ രായ രാകേഷ്, ജിതേഷ്, രതി ഷ്, ശ്രീനേഷ്, ജിജു എന്നിവ രും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് രേഖ പ്പെടുത്തിയ പ്രതിയെ കുത്തു പറമ്പ് കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു
Comments
Post a Comment