സപ്തമ്പർ 15 ന് ഓട്ടോറിക്ഷ തൊഴിലാളികൾ കരിദിനം ആചരിക്കും.




കണ്ണൂർ ..ഓട്ടോറിക്ഷകളുടെ പ്രവർത്തനച്ചെലവിലും തൊഴിലാളികളുടെ, ജീവിത ചെലവിലും ഉണ്ടായ  വർദ്ധനവിനനുസരിച്ച് ഓട്ടോറിക്ഷചാർജ്ജ് വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിലും, 
മലപ്പുറം കൊണ്ടോട്ടിയിലെഓട്ടോറിക്ഷ തൊഴിലാളിയുടെ ആത്മഹത്യക്ക് കാരണ ക്കാരനായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും,
കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ സെപ്തമ്പർ 15 ന് കരിദിനം ആചരിക്കുമെന്ന് ഓൾ കേരളസ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSA TU _H MS ) സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
ഓട്ടോറിക്ഷ ചാർജ്ജ് പരിഷ്കരിച്ചിട്ട് നാലര വർഷമായി .ഈ കാലയളവിൽ ഓട്ടോകളുടെ പ്രവർത്തനച്ചെലവിലും തൊഴിലാളികളുടെ ജീവിത ചെലവിലും ഉണ്ടായ വൻ വർദ്ധനവ് കേരളത്തിലെ 10 ലക്ഷത്തോളം ഓട്ടോ തൊഴിലാളികളേയും 40 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളേയും പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കയാണെന്ന് യൂണിയൻ വിലയിരുത്തി. വിലക്കയറ്റത്തിന് അനുസരിച്ച് ഓട്ടോറിക്ഷ ചാർജ്ജ് വർദ്ധിപ്പിച്ച് തൊഴിലാളികൾ നേരിടുന്ന ജീവിത പ്രയാസങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം  ജനാധിപത്യസർക്കാറിനുണ്ടെന്നും ആ ഉത്തരവാദിത്വം നിർവ്വഹിക്കാതെ ലക്ഷക്കണക്കിന് വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ സർക്കാർ പാടെ അവഗണിക്കുകയാണെന്നും യൂണിയൻ ആരോപിച്ചു.
എംവിഡി ഉദ്യോഗസ്ഥന്കൈക്കൂലി കൊടുക്കാത്തതിൻ്റെ പേരിൽ ഓട്ടോറിക്ഷക്ക് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്  നൽകാത്തതിൽ മന: നൊന്ത് മലപ്പുറത്തെ ഓട്ടോ ഡ്രൈവർആത്മഹത്യ ചെയ്ത സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിച്ചിരിക്കയാണെന്നും, കേരളത്തിലെ ആർടി ഓഫീസുകളിൽ നടക്കുന്ന  അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമാണിതെന്നും യൂണിയ യൂണിയൻ കുറ്റപ്പെടുത്തി.
ആർ ടിഓഫീസുകളിൽ നടക്കുന്ന അഴിമതി ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അതോടൊപ്പം ആത്മഹത്യക്ക് കാരണക്കാരനായ എംവിഡി ഉദ്യോഗസ്ഥനെതിരെ കൊലക്കുറ്റത്തിന് സർക്കാർ കേസെടുക്കണമെന്നും ഓൾകേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AKSATU . HMS ) സംസ്ഥാന സമിതി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. 
എ.കെ .എസ് .എ .ടി .യു സംസ്ഥാന പ്രസിഡണ്ട് കസ്തൂരി ദേവൻ അധ്യക്ഷംവഹിച്ചു. എൻ.ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.കമറുദ്ദീൻ (വാരം ) എം.ജോഷി (തൃശ്ശൂർ) അബ്ദുൽ ഖാദർ ചേർപ്പ് (തൃശ്ശൂർ) മനോജ് (വാടാനപ്പള്ളി ) അബ്ദുറഹിമാൻ (കൊണ്ടോട്ടി ) അബ്ദുൽസലാം (മലപ്പുറം ) ശുക്കൂർ പി പി (മലപ്പുറം )അബ്ദുൽ റസാഖ് ( പത്തനംതിട്ട) മനോജ് സാരംഗ് (കണ്ണൂർ) അബ്ദുൽറാസിക് (പാപ്പിനിശ്ശേരി )സലിം (കളമശ്ശേരി ) തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം