കെജി മാരാർ സ്മൃതി മണ്ഡപം ഉദ്ഘാടനം പയ്യാമ്പലത്ത് 17 ന് നടക്കും

 


  കണ്ണൂർ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ ജി മാരാരുടെ സ്മരണക്കായി പയ്യാമ്പലത്ത് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മാരാർജി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം മാരാർജിയുടെ 92ാം ജന്മവാർഷികമായ 17 ന് നടക്കുമെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡൻ്റ്  കെ.കെ. വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച മരാർജിയുടെ  പ്രതിമ ഉൾപ്പെടുന്നതാണ് സ്‌മൃതി മണ്ഡപം.  ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ മണ്ഡപം ഉദ്ഘാടനം ചെയ്യും. ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്‌ണദാസ് അനുസ്‌മരണ പ്രഭാഷണം നടത്തും. ആർഎസ് എസ് ഉത്തര പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാം, ഹിന്ദു ഐക്യ വേദി സംസ്ഥാന വൈസ് പ്രസിഡണ്ട്  വത്സൻ തില്ലങ്കേരി തുടങ്ങി നിരവധി സംഘപരിവാർ നേതാക്കളും പ്രവർത്തകരും സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ , ടി.സി. മനോജ്, ട്രഷറർ പി.കെ. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം