പയ്യന്നൂരിൽ17 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ




കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ്  അംഗമായ  പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് കെ.മുഹമ്മദ്  ഹാരിസിന്  ലഭിച്ച  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  ഡെപ്യൂട്ടി എക്സൈസ്  കമ്മീഷണർ സ്ക്വാഡ്  അംഗം എക്സൈസ് ഇൻസ്പെക്ടർ ജോസഫ് ജെയും ,  പയ്യന്നൂർ എക്സൈസ് റേഞ്ച്  ഇൻസ്പെക്ടർ  എൻ വൈശാഖും പാർട്ടിയും ,  ആർ പി എഫ്  ക്രൈം ഇന്റലിജൻസ്  ബ്രാഞ്ച് പാലക്കാട് , ആർ പി എഫ് കണ്ണൂരും   സംയുക്തമായി പയ്യന്നൂർ റെയിൽവേ  സ്റ്റേഷനിൽ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നടത്തിയ പരിശോധനയിലാണ്
റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിൽ വച്ച്  17 കിലോ കഞ്ചാവുമായി ബംഗാളിലെ മുർഷിദാബാദ് സ്വദേശി ദശരത്  മണ്ഡൽ  (21) പിടിയിലായത്
.പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിലാണ് യുവാവിനെ എൻ ഡി പി എസ് ആക്ടു പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്ത്  ഒറീസയിൽ നിന്നും ഇയാൾ ഇതിനുമുൻപും കഞ്ചാവുമായി കേരളത്തിലേക്ക് വന്നിട്ടുണ്ട്. കേരളത്തിലേക്ക് അ ഇതരസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ദശരത്  മണ്ഡൽ. ഇയാളുടെ കൂട്ടാളികളെ കുറിച്ച് എക്സൈസിനെ വിവരം ലഭിച്ചിട്ടുണ്ട്. ഒറീസയിൽ നിന്നും ഇയാൾ കഞ്ചാവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരുന്നുണ്ടെന്ന്   ഡെപ്യൂട്ടി  എക്സൈസ് കമ്മീഷണർ സ്കോഡംഗങ്ങൾക്ക് ലഭിച്ച രഹസ്യ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന ടീമിൽ  കണ്ണൂർ ഡെപ്യൂട്ടിഎക്സൈസ് കമ്മീഷണർ    സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് .ജെ,  എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് .കെ,  പയ്യന്നൂർ എക്സൈസ് റേഞ്ച് ടീമുകളായ  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ കെ പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിനോദ് വി കെ, കമലാക്ഷൻ ടിവി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് വിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, വിവേക് വിജയൻ,  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി , ആർ പി എഫ്  ക്രൈം ഇന്റലിജൻസ്  ബ്രാഞ്ച് പാലക്കാട്  അസിസ്റ്റൻറ് ഇൻസ്പെക്ടർ  ഷിജു. കെ. എം, ഹെഡ്   കോൺസ്റ്റബിൾ ശ്രീകാന്ത് വി.വി , ആർ പി എഫ്  കണ്ണൂർ കോൺസ്റ്റബിൾ പ്രദീപ് കുമാർ  എന്നിവരും പങ്കെടുത്തു പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം