സി.പി എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഒക്ടോബർ 18, 19 തീയ്യതികളിൽ കണ്ണൂരിൽ : സംഘാടക സമിതി രൂപീകരിച്ചു




കണ്ണൂർ:
സിപി എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ തുടർന്നുള്ള വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഒക്ടോബർ 18നും 19നും കണ്ണൂരിൽ നടക്കും. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി ഹാളിൽ നടക്കുന്ന കമ്മിറ്റിയിൽ ജില്ലാകമ്മിറ്റിയംഗങ്ങളും ഏരിയാസെക്രട്ടറിമാരും വിവിധ വർഗ ബഹുജന സംഘടനാ ഭാരവാഹികളും അടക്കം 154 പേർ പ്രതിനിധികളാകും.
കമ്മിറ്റിയുടെ ഭാഗമായുള്ള ഒരുലക്ഷം പേർ അണിനിരക്കുന്ന മഹാറാലി 25ന്‌ വൈകിട്ട്‌ അഞ്ചിന്‌ കണ്ണൂർ കലക്ടറേറ്റ്‌ മൈതാനിയിൽ നടക്കും. നഗരത്തിൽ ദസറ ആഘോഷം നടക്കുന്നതിനാലാണ്‌ റാലി 25ലേക്ക്‌ മാറ്റിയത്‌. ജില്ലാകമ്മിറ്റിയോഗം വിജയിപ്പിക്കാൻ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എ കെ ജി ഹാളിൽ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്‌ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം പ്രകാശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ ചന്ദ്രൻ, വത്സൻ പനോളി, പി ശശി എന്നിവർ പങ്കെടുത്തു.. 105 അംഗ സംഘാടക സമിതി എക്‌സിക്യൂട്ടീവാണ്‌ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
ഭാരവാഹികൾ: കെ കെ രാഗേഷ്‌ (ചെയർമാൻ), എം പ്രകാശൻ (ജനറൽ കൺവീനർ). സബ്‌കമ്മിറ്റി ഭാരവാഹികൾ: പ്രചാരണം– കെ വി സുമേഷ്‌ എംഎൽഎ (ചെയർമാൻ), എം ഷാജർ (കൺവീനർ), ഒ കെ വിനീഷ്‌ (ജോ. കൺവീനർ), ഭക്ഷണം– ടി വി രാജേഷ്‌ (ചെയർമാൻ), കെ പി സുധാകരൻ (കൺവീനർ), പോത്തോടി സജീവൻ (ജോ. കൺവീനർ), സ്വീകരണം, താമസം– എൻ സുകന്യ (ചെയർമാൻ), പി കെ ശബരീഷ്‌ കുമാർ (കൺവീനർ), പി രമേഷ്‌ ബാബു (ജോ. കൺവീനർ), സ്‌റ്റേജ്‌, ഡക്കറേഷൻ: എൻ ചന്ദ്രൻ (ചെയർമാൻ), മുഹമ്മദ്‌ അഫ്‌സൽ (കൺവീനർ), പി പ്രശാന്തൻ (ജോ. കൺവീനർ).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം