ആർജെഡി സംസ്ഥാന നേതൃ ക്യാമ്പ് 18മുതൽ കണ്ണൂരിൽ
കണ്ണൂർ: ആർജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന നേതൃ ക്യാമ്പ് 18,19, 20 തിയതികളിൽ പറശിനിക്കടവ് പിആർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകുന്നേരം നാലിന് പതാക ഉയർത്തുന്നതോടെ ക്യാമ്പ് ആരംഭിക്കും. ആർജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.കെ. പ്രവീൺ എംഎൽഎ അധ്യക്ഷത വഹിക്കും. 19 ന് രാവിലെ ഒമ്പതിന് ഡോ. ജോൺ ബ്രിട്ടാസ് എംപി വിദ്യാർഥി- കർഷക പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ രാഷ്‌ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങളും ചർച്ചകളും നടക്കും. 20 ന് പാർട്ടി പ്രത്യയശാസ്ത്രവും പ്രയോഗവും എന്ന വിഷയത്തിൽ സെക്രട്ടറി ജനറൽ ഡോ. വർഗീസ് പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എം.വി. ശ്രേയാംസ് കുമാർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ പി.കെ. പ്രവീൺ എംഎൽഎ, കെ.പി. പ്രശാന്ത്, വി.കെ. ഗിരിജൻ, സി.വി.എം. വിജയൻ, കെ.കെ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
Comments
Post a Comment