ഗവർമെന്റ് ബേസിക് ട്രെയിനിങ് സ്‌കൂൾ മെൻ 1961-68 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി





കണ്ണൂർ:ഗവർമെന്റ് ബേസിക് ട്രെയിനിങ് സ്‌കൂൾ മെൻ 1961-68 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. ജി ടി ഐ മെൻ ഹാളിൽ നടന്ന പരിപാടി കണ്ണൂർ എം എൽ എ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
.സംഘാടക സമിതി രക്ഷാധികാരി പി പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി പ്രസിഡന്റ് കെ എം ദിവാകരൻ ആമുഖഭാഷണം നടത്തി. ടി ടി ഐ മെൻ പ്രിൻസിപ്പാൾ കെ രേഖ മുഖ്യ പ്രഭാഷണം നടത്തി. 80ആം വയസിൽ ബിരുദാനന്തര ബിരുദം നേടിയ പി പി കൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ സോനാ ജയറാം, വി ചന്തുക്കുട്ടി, പി കെ ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഘാടക സമിതി വൈസ് പ്രസിഡന്റ് കെ പി കൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനവും നടന്നു. എ വി ചന്ദ്രൻ, ടി വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം