വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍.



ധാക്ക:വനിതാ ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചു.
അര്‍ധ സെഞ്ചുറി നേടിയ ഷെഫാലി വര്‍മയും മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ ജയത്തിന് കരുത്തായത്. 40 പന്തില്‍ 64 റണ്‍സാണ് ഷെഫാലി നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍ സ്മൃതി മന്ദാനയെ നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഷെഫാലി വര്‍മയും പ്രതിക റാവലും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 100 റണ്‍സ് നേടുന്നതിന് മുന്‍പ് ഷെഫാലിയേയും നഷ്ടപ്പെട്ടു. 28 പന്തില്‍ 24 റണ്‍സോടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു.
150 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം