കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ ഗ്യാസ്ട്രോ സർജറി പരിശോധനാ ക്യാമ്പ് സെപ്റ്റംബർ 21-ന് ആരംഭിക്കുന്നു*

*


കണ്ണൂർ: ഉദരസംബന്ധമായ രോഗങ്ങൾ അലട്ടുന്നവർക്കും ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ട് രണ്ടാമതൊരു വിദഗ്ധ അഭിപ്രായം തേടുന്നവർക്കും  കണ്ണൂർ ആസ്റ്റർ മിംസിൽ സൗജന്യ ഗ്യാസ്ട്രോ സർജറി പരിശോധനാ ക്യാമ്പ് ആരംഭിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനും തുടർപരിശോധനകൾ ആവശ്യമായി വരുന്നവർക്ക് അത്യാധുനിക ലാബ്, റേഡിയോളജി പരിശോധനകൾ 20 ശതമാനം ഇളവുകളോടെയാണ് ക്യാമ്പ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന ക്യാമ്പ്  30 -ന് അവസാനിക്കും.

സർജിക്കൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സംമ്രാട്ട് റേ, ഡോ. അമിത് ബി. എൽ, ഡോ. റഹീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും കൺസൾട്ടേഷനും ആശുപത്രിയിൽ ക്രമീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
 
ആരോഗ്യരംഗത്ത് മികച്ച പരിചരണവും സേവന മികവും ഉറപ്പുനൽകുന്ന കണ്ണൂർ ആസ്റ്റർ മിംസിൽ പൊതുജനങ്ങൾക്കായി സൗജന്യ ഗ്യാസ്ട്രോ സർജറി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുമായി +91 6235-000532 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം