ഇൻസ്റ്റാഗ്രാം സന്ദേശത്തെച്ചൊല്ലി സംഘർഷം; യുവാവിനും സഹോദരനും സുഹൃത്തിനും മർദ്ദനം; 27 പേർക്കെതിരെ കേസെടുത്തു



ചെറുവത്തൂർ: ഇൻസ്റ്റാഗ്രാമിൽ സന്ദേശം അയച്ചതിന്റെ പേരിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി യുവാവിനെയും സഹോദരനെയും സുഹൃത്തിനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ 27 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂർ ആയിറ്റിയിലെ ഷമീന മൻസിലിൽ പി. അബ്ദുൾ ഷിനാസിന്റെ (19) പരാതിയിലാണ് കേസ്. തൃക്കരിപ്പൂർ നീലംബത്തെ ഹിജാസ്, ജവാദ്, നദീർ, ഷംസീർ, നൂറിൻ ഷാം, എൻ.കെ.പി. മുഹമ്മദ്, അഫ്സൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 20 പേരെയും പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 31ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പരാതിക്കാരൻ താമസിക്കുന്ന തൃക്കരിപ്പൂർ ടൗണിലെ ക്വാർട്ടേഴ്സിൽ സംഘം അതിക്രമിച്ചുകയറിയെന്നാണ് പരാതി. 

തുടർന്ന് അബ്ദുൾ ഷിനാസിനെയും സഹോദരൻ മുഹമ്മദ് സഫ്രാസിനെയും സുഹൃത്ത് ഇസ്മായിലിനെയും മർദ്ദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
സുഹൃത്തായ ഹിജാസിന് ഇൻസ്റ്റാഗ്രാമിൽ സന്ദേശം അയച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ അബ്ദുൾ ഷിനാസിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

ഇൻസ്റ്റാഗ്രാമിലെ അധിക്ഷേപത്തെച്ചൊല്ലിയും തൃക്കരിപ്പൂർ സംഭവത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ ചീത്തവിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ തൃക്കരിപ്പൂർ മാർക്കറ്റിൽ വെച്ച് ആറംഗ സംഘം തന്നെ മർദ്ദിച്ചെന്ന പരാതിയുമായി ഹിജാസും പൊലീസിനെ സമീപിച്ചു.

തൃക്കരിപ്പൂർ നീലംബത്തെ ടി. ഹിജാസിന്റെ (20) പരാതിയിൽ മുഹമ്മദ് ഷിനാസ്, മുഹമ്മദ് സഫ്രാസ്, ഇസ്മായിൽ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും ഉൾപ്പെടെ ആറുപേർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.

ഇരുപരാതികളിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം