കണ്ണൂരിൽ രേഖകളില്ലാതെ സ്പായിൽ ജോലി ചെയ്ത 4 ബംഗ്ളാദേശി യുവതികൾ റിമാൻഡിൽ, റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ്




.കണ്ണൂർ: വിസയും പാസ്പോർട്ടുമില്ലാതെ കണ്ണൂരിൽ ജോലിചെയ്തനാല് ബംഗ്ലാദേശി യുവതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ
ടൗൺ പോലീസാണ് ഇവരെ അറസ്റ്റുചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഒരു യുവതി പിടിയിലായിരുന്നു. ഇതോടെ രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റിലാകുന്ന ബംഗ്ലാദേശികളുടെ എണ്ണം അഞ്ചായി. നസ്മ അഖ്തർ (40), കെ.തസ്ലിമ (25), കെ.മൊയ്ന (29), നസ്‌റിൻ ബീബി (28) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ നഗരത്തിലെതാണയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് നഗരത്തിലെ സ്പാ മസാജ് സെന്ററിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.
 ബംഗ്ലാദേശിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യുവതികളെ എത്തിക്കാൻ സംസ്ഥാനത്തും പുറത്തും വലിയ ഏജൻസികളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കണ്ണൂരിൽനിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
ബംഗ്ലാദേശിൽനിന്ന് ഇവരെ അതിർത്തി കടത്താൻ ഏജൻ്റുമാരുണ്ട്. നേരേ പശ്ചിമബംഗാളിലേക്കാണ് ഇവർഎത്തുന്നത്. അവിടെനിന്ന് ഫോട്ടോയെടുത്ത് വ്യാജ ആധാർകാർഡും മൊബൈൽ സിംകാർഡും സംഘടിപ്പിക്കും. തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി യാത്രതുടങ്ങുന്നത്. എവിടെയെങ്കിലും പോലീസ് പരിശോധനയുണ്ടായാൽ ആധാർ കാർഡിലെ ഫോട്ടോയും കണ്ണിലെ കൃഷ്ണമണിയും പരിശോധിച്ചാൽ ആധാർ കാർഡിലുള്ള ആൾതന്നെയാകും. എന്നാൽ ഇവരുടെ മേൽവിലാസം കൃത്യമായിരിക്കില്ല.
കൂണുപോലെ മുളച്ചുപൊന്തുന്നസ്പായിൽ ജോലിക്കായിട്ടാണ് പലരും കേരളത്തിലെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഏജന്റ് മുഖേന മുംബൈയിൽനിന്നാണ് പ്രധാനമായും 'റിക്രൂട്ട്മെന്റ്' നടത്തുന്നത്. ജോലിചെയ്യുന്ന സ്ഥാപനവും താമസസ്ഥലവും വിട്ട് ഇവർ എവിടെയും പോകാറില്ല. ഒഴിവുദിവസങ്ങളിൽപോലും ജോലിചെയ്യും.
ശമ്പളത്തിനുപുറമെ വലിയ തുക 'ടിപ്പായും' ലഭിക്കുമെന്നുള്ളതാണ് ഈ മേഖല കൂടുതൽ പേരെ ആകർഷിക്കുന്നത്. 20 മുതൽ 50 വയസ്സുവരെയുള്ളവരാണ് പ്രധാനമായും എത്തുന്നതെന്നാണ് പോലീസ് പറയുന്നത്.
ബംഗ്ലാദേശി പൗരന്മാർ ഇനിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിക്കും. അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.വി.വിജയ് ഭരത് റെഡ്ഡി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം